Thursday, October 6, 2011

പ്രൊഹിബറ്റഡ്

ഈ പംക്തിയില്‍ സമൂഹത്തിന്റെ പൊതുബോധങ്ങളെ ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളാണ് ഉണ്ടാകുക. പല സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഉള്‍പ്പെടുത്തുന്നതായിരിക്കും. ഇതിലേക്ക് നിങ്ങള്‍ക്കും എഴുതാവുന്നതാണ്.




1. നേര്‍ത്തൊരു ചര്‍മ്മമാണോ സ്ത്രീയുടെ മാന്യതയുടെ മാനദണ്ഡം 
                   ദിവ്യ ദിവാകരന്‍
                   (പുനര്‍ പ്രസിദ്ധീകരണം )
സ്ത്രീ  പക്ഷത്തുനിന്നും ചിന്തിക്കുമ്പോള്‍ Virginity test -ന്റെ പിന്നിലുള്ള ഉദ്ദേശ്യമെന്നത്, അവള്‍ ദുര്‍ബലയാണ്, അവള്‍ ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുന്നതു തടയേണ്ടവര്‍ തങ്ങള്‍ പുരുഷന്മാരാണ്, അല്ലെങ്കില്‍ അവളുടെ വിശുദ്ധി തങ്ങളുടെ മാന്യത കൂട്ടുന്നു എന്നൊക്കെയുള്ള ധാരണകളാവണം.  Read More..


2. സഖാക്കളെ നമുക്ക് കൂട്ടത്തോടെ രക്തസാക്ഷികളാവാം 
                                     -എം.എന്‍.വിജയന്‍ മാഷ്‌ 
ഒരു സംഘടന എന്നുള്ളത് ഒരു യന്ത്രമല്ലെന്നും ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന മറ്റൊരു ശരീരമാണ് എന്നുമുള്ള ഒരു ബോധമുണ്ടായിത്തീരേണ്ടത്, കാലഘട്ടത്തിന്റെ ആവശ്യമായിത്തീരുന്നു. അതായത്, ഭാഷ വ്യാകരണം മാത്രമല്ല. അപ്പോള്‍ ഘശ്‌ല ആയ ഒരു സംഘടനാ രൂപം ഇല്ലാതായിത്തീരുന്നത് മനുഷ്യന്റെ അനുഭവതീവ്രത കുറയുമ്പോഴാണ്. അത് അധികാരമാകാം, അത് സാമ്പത്തിക സൗകര്യമാകാം, അത് മാന്യതയാവാം. അപ്പോള്‍ സംഘടന ഒരു സ്വതന്ത്ര അസ്തിത്വമായിത്തീരുകയും ജനങ്ങള്‍ അതിന്റെ ഇരകളായിത്തീരുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോള്‍ പാര്‍ട്ടി എന്ന സ്ഥാപനത്തെ കൈകാര്യം ചെയ്യാന്‍ വശമുള്ള തന്ത്രം ആര്‍ക്കാണോ വശമാകുന്നത് അവര്‍ അതിനെ നിയന്ത്രിക്കുന്നു.  അത് മതപൗരോഹിത്യമാകാം, രാഷ്ട്രീയ പൗരോഹിത്യമാകാം, സാമ്പത്തിക പൗരോഹിത്യമാകാം നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളായിത്തീരാം. അതുകൊണ്ടാണ് നേതൃത്വം ഒരു പൗരോഹിത്യമാവുന്നു എന്നു പറയുന്നത്.  Read  More..
  ..











No comments:

Post a Comment