Thursday, April 12, 2012

നിധിന്റെ കവിത


നിധിന്‍ ശ്രീനിവാസ്


ഇടിമിന്നലിന്റെ ആളുന്ന
ചുംബനമേറ്റ് ഉടലാകെ
കരിഞ്ഞൊരു മരത്തിനുള്ളില്‍
വെന്തെരിഞ്ഞിട്ടും എരിയാതെ
കാത്തുവെച്ചിട്ടുണ്ടാവാം
പൂക്കളാല്‍ ശിരസ്സു കുനിഞ്ഞ്
പോകുന്നൊരു സ്വപ്‌നത്തെ...

No comments:

Post a Comment