Tuesday, May 14, 2013

ഒരു സഖാവിന്റെ രാജിക്കത്ത്


 
ജിനേഷ് മടപ്പള്ളി


ന്‍പത്തി ഒന്ന് വെട്ടുകളില്‍
ആദ്യ വെട്ടിനു തന്നെ
നീ മരിച്ചിരിക്കണമെന്നു
ഞാന്‍ വേദനയോടെ
ആഗ്രഹിക്കുന്നു.

എന്തെന്നാല്‍
ആദ്യത്തേതിനും
അവസാനത്തേതിനും
ഇടയിലുള്ള
നിന്റെ
നിസ്സഹായത
എനിക്ക് ഓര്‍ക്കാന്‍ വയ്യ

എങ്കിലും
അത് നിന്റെ
ധീരതയോളം വരില്ല
എന്നെനിക്കുറപ്പുണ്ട്.

സഖാവേ ഞാന്‍ നിന്റെ കൂടെ നില്‍ക്കുന്നു
ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റു-
രക്തസാക്ഷികളുടെയും കൂടെ നില്‍ക്കുന്നു...
കൂടുതല്‍ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നു.

No comments:

Post a Comment