Tuesday, May 14, 2013

പര്‍വ്വതം പോലെ കനമേറിയ മരണം തിരഞ്ഞെടുത്ത രക്തസാക്ഷി

പ്രിയ സഖാവേ
ഞങ്ങള്‍ അഭിമാനിക്കുന്നു.
ഞങ്ങള്‍ കൊതിക്കുന്നു
ഓരോ ചന്ദ്രശേഖരന്മാരായ് മാറാന്‍...
പക്ഷിത്തൂവല്‍ പോലെ
കനം കുറഞ്ഞ മരണത്തെ
പുല്ലു പോലെ വലിച്ചെറിഞ്ഞ്
പര്‍വ്വതം പോലെ കനമേറിയ
മരണം തിരഞ്ഞെടുത്തതിന്.


കമ്മ്യൂണിസ്റ്റാവുക എന്നാല്‍
ഈ തിരഞ്ഞെടുപ്പാണെന്ന്
പാര്‍ലമെന്റിന്റെ രാഷ്ട്രീയം
തെരഞ്ഞടുത്തവര്‍ക്ക്
അറിയില്ല.

നിനക്ക് രൂപാന്തരം മാത്രമേ സംഭവിച്ചിട്ടുള്ളു.
ഓര്‍മ്മകള്‍
താരാട്ടു പാട്ടല്ലെന്ന് പഠിപ്പിച്ച
വൃദ്ധനെകരളില്‍ കൊണ്ട് നടക്കുന്ന
യുവത്വമാണ് ഞങ്ങള്‍...
യുവത്വത്തിന്റെ തൊലി
ശരീരത്തിലൊട്ടിച്ചുവെച്ച്
ആലസ്യത്തില്‍ അടയിരിക്കാന്‍

ഞങ്ങള്‍ക്കാവില്ല.
കാരണം
അരിവാള്‍ ചുറ്റിക
ശരീരത്തില്‍ സ്വയം ചാപ്പകുത്തിയ
ആയുധങ്ങളല്ല ഞങ്ങള്‍..
ഹൃദയത്തിന്റെ
ഓരോ അറകളിലുമൊഴുകുന്ന
ചോരയില്‍ ഞങ്ങളത് ലയിപ്പിച്ചിട്ടുണ്ട്..


(-എഡിറ്റോറിയൽ, വിദ്യാർത്ഥി )

No comments:

Post a Comment